Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Committee

Thrissur

സി​പി​എം ജി​ല്ലാ ക​മ്മി​റ്റി : പി​ണ​റാ​യി​യും ഗോ​വി​ന്ദ​നും ഒ​ഴി​യ​ണ​മെ​ന്ന് ആ​വ​ശ്യം

 തൃ​ശൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​തോ​ൽ​വി​യെ​ച്ചൊ​ല്ലി സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യി​ൽ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ട് ച​ർ​ച്ച​ചെ​യ്യാ​നാ​യി ര​ണ്ടു​ദി​വ​സ​മാ​യി ചേ​ർ​ന്ന യോ​ഗം ഇ​ന്ന​ലെ സ​മാ​പി​ച്ചു. ആ​ദ്യ​ദി​ന​ത്തി​നു സ​മാ​ന​മാ​യി ര​ണ്ടാം​ദി​വ​സ​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ എ​ന്നി​വ​ർ​ക്കെ​തി​രേ രൂ​ക്ഷ​മാ​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് ഉ​യ​ർ​ന്ന​ത്.

വ​ൻ​പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ഇ​രു​വ​രും എ​ത്ര​യും​വേ​ഗം പ​ദ​വി​ക​ൾ ഒ​ഴി​യ​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യ്ക്കു മ​ങ്ങ​ലേ​ൽ​പ്പി​ച്ച​വ​ർ സ്ഥാ​ന​ങ്ങ​ളി​ൽ തു​ട​ർ​ന്നു മു​ന്നോ​ട്ടു​പോ​യാ​ൽ പാ​ർ​ട്ടി ഇ​നി​യും ദു​ർ​ബ​ല​മാ​കു​മെ​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ്യ​ക്തി​ക​ള​ല്ല, പ്ര​സ്ഥാ​ന​മാ​ണ് വ​ലു​തെ​ന്നും സ്വ​യം സ്ഥാ​ന​മൊ​ഴി​യാ​ൻ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ നേ​തൃ​ത്വ​ത്തെ തി​രു​ത്തി​ക്കാ​ൻ പാ​ർ​ട്ടി​ക്കു ക​രു​ത്തു​ണ്ടെ​ന്നും ചി​ല അം​ഗ​ങ്ങ​ൾ തു​റ​ന്ന​ടി​ച്ചു.

നേ​തൃ​ത്വ​ത്തോ​ടു​ള്ള ഭ​യം​കാ​ര​ണ​മാ​ണ് മൂ​ന്നാം തു​ട​ർ​ച്ച​യു​ണ്ടാ​കു​മെ​ന്നു പ​ല ജി​ല്ല​ക​ളി​ൽ​നി​ന്നും തെ​റ്റാ​യ റി​പ്പോ​ർ​ട്ടു​ക​ൾ പോ​യ​തെ​ന്ന വി​മ​ർ​ശ​ന​വും യോ​ഗ​ത്തി​ലു​ണ്ടാ​യി.

എ​ന്നാ​ൽ തൃ​ശൂ​ർ ജി​ല്ല ന​ൽ​കി​യ റി​പ്പോ​ർ​ട്ട് കൃ​ത്യ​മാ​യി​രു​ന്നു. അ​തി​ൽ പ​റ​ഞ്ഞ​തു​പോ​ലെ ത​ന്നെ​യാ​ണ് ജി​ല്ല​യി​ലെ ഫ​ലം വ​ന്ന​തെ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം, ആ​ദ്യ​ദി​ന​ത്തി​ൽ ഉ​യ​ർ​ന്ന ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ വീ​ണ്ടും ആ​വ​ർ​ത്തി​ക്കേ​ണ്ട​തി​ല്ലെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ.​സി. മൊ​യ്തീ​ൻ നി​ർ​ദേ​ശി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം പി.​കെ. ബി​ജു എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഉ​ന്ന​യി​ച്ച ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു യോ​ഗ​ത്തി​ൽ ഔ​ദ്യോ​ഗി​ക മ​റു​പ​ടി ഉ​ണ്ടാ​യി​ല്ല. ഈ ​ച​ർ​ച്ച​ക​ളി​ലെ വി​ശ​ദാം​ശ​ങ്ങ​ൾ സം​സ്ഥാ​ന ക​മ്മി​റ്റി​ക്കു കൈ​മാ​റും.

ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ലെ 17 ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ യോ​ഗ​ങ്ങ​ൾ ചേ​രും. ഇ​തി​ൽ ജി​ല്ല​യി​ൽ​നി​ന്നും പു​റ​ത്തു​നി​ന്നു​മു​ള്ള സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. ഏ​രി​യ ക​മ്മി​റ്റി​ക​ളി​ലെ ച​ർ​ച്ച​ക​ൾ​കൂ​ടി ക്രോ​ഡീ​ക​രി​ച്ച​ശേ​ഷ​മാ​കും അ​ന്തി​മ റി​പ്പോ​ർ​ട്ട് സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് അ​യ​യ്ക്കു​ക.

Latest News

Corehub Up